• Trivandrum
  • Kilimanoor
  • Peroorkada
  • Thodupuzha
  • Edappal

LDC

L.D Clerk

Syllabus 2020

Part I

-

Simple Arithmetic & Mental Ability

Maximum Mark - 100
Time : 1 Hour 15 Minutes
Medium of Question : Part I, II, IV- Regional Language
Part III - English
Mode of Exam : OMR (Objective Multiple Choice)

Part II

-

General Knowledge & Current Affairs

Part III

-

General English

Part IV

-

Regional language  (Malayalam/Tamil/Kannada)

 

 

LDC: വിജയസൂത്രങ്ങള്‍

 

ഏത് ജില്ലയില്‍ അപേക്ഷിക്കണം?

കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്ന ജില്ലകളില്‍ അപേക്ഷിക്കുക. മുന്‍വര്‍ഷങ്ങളിലെ കട്ട് ഓഫ് മാര്‍ക്ക് അടിസ്ഥാനമാക്കി ഒരിക്കലും അപേക്ഷിക്കാന്‍ ശ്രമിക്കരുത്. കഴിഞ്ഞ എല്‍.ഡി.സി പരീക്ഷയില്‍ ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്ക് വന്ന ജില്ലയെ ഒഴിവാക്കാന്‍ നോക്കരുത്. ഇത്തവണ കട്ട് ഓഫ് മാര്‍ക്ക് ഉയരണമെന്നില്ല. ജില്ല തിരിച്ചുള്ള നിയമനങ്ങള്‍ അറിയുന്നതിന് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ Status Of Adviceപേജ് സന്ദര്‍ശിക്കുക.

എങ്ങനെ അപേക്ഷിക്കണം ?

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ്സൈറ്റായ www.keralapsc.gov.in വഴി വണ്‍ ടൈം രജിസ്ട്രേഷനിലൂടെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകര്‍ ആരൊക്കെ?

എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിക്കാം

1. ജോലിയോടൊപ്പം പഠനം തുടരുന്നവര്‍

2. പരിശീലന കേന്ദ്രങ്ങളില്‍ നിന്നും പഠിച്ചിറങ്ങി പഠനം തുടരുന്ന കമ്പയിന്‍ സ്റ്റഡി ഗ്രൂപ്പുകള്‍

3. 6 മാസം മുതല്‍ 1 വര്‍ഷം വരെ പരിശീലനം നേടി പഠനം തുടരുന്നവര്‍

4. പുതുമുഖങ്ങള്‍

 

ആദ്യമായി പരിശീലനത്തിന് എത്തുന്നവര്‍ക്ക് ചിട്ടയായ പരിശീലനത്തിലൂടെ 6 മാസം കൊണ്ട് എല്‍.ഡി.സി പരീക്ഷയ്ക്ക് സജ്ജരാകാന്‍ സാധിക്കും.

ജനറല്‍ നോളേജ് മാത്രം പഠിച്ചാല്‍ മതിയോ?

എല്‍.ഡി.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തുടക്കക്കാരില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളും പൊതുവിജ്ഞാനം മാത്രം കൂടുതല്‍ സമയം പഠിക്കുന്നവരാണ്. പരീക്ഷാ സിലബസിലെ മേഖലകള്‍ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കണക്ക്, മെന്റല്‍ എബിലിറ്റി, ഇംഗ്ലീഷ്, മലയാളം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളില്‍ ഓള്‍ റൗണ്ടര്‍ ആയാല്‍ മാത്രമേ നിങ്ങള്‍ വിജയത്തിന്റെ പാതയില്‍ പ്രവേശിക്കുകയുള്ളൂ.

Previous Questions പഠിക്കണോ?

പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും മുന്‍വര്‍ഷ ചോദ്യ പേപ്പറുകള്‍ വായിക്കുക. മുന്‍വര്‍ഷ LDC ചോദ്യപേപ്പറുകളും കഴിഞ്ഞ ഒരു വര്‍ഷത്തെ പി.എസ്.സി പരീക്ഷാ ചോദ്യങ്ങളും പഠിക്കുന്നതിലൂടെ LDC 2020 പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള 10% ചോദ്യങ്ങളെ നിങ്ങള്‍ പഠിച്ചുകഴിഞ്ഞു എന്നതാണ്. PRIME PSC തയ്യാറാക്കിയ PETRA (Previous Exam Topic Research and Analysis) എന്ന സ്റ്റഡി മെറ്റീരിയല്‍ പഠിച്ചാല്‍ അഡ്മിഷന്‍ നേടുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും മേല്‍പറഞ്ഞ ചോദ്യങ്ങളെ വരുതിയിലാക്കാന്‍ സാധിക്കും.

പി.എസ്.സി പരീക്ഷയിലെ ട്രെന്‍ഡുകള്‍ എന്തൊക്കെയാണ് ?

സ്കൂള്‍ പാഠപുസ്തകങ്ങളിലെ ടോപ്പിക്കുകള്‍, ആനുകാലിക സംഭവങ്ങള്‍, അധികം ശ്രദ്ധിക്കപ്പെടാത്ത ചില മേഖലകള്‍, മുന്‍വര്‍ഷ ചോദ്യങ്ങള്‍, അടിസ്ഥാന ചോദ്യങ്ങള്‍ എന്നിവയാണ് സാധാരണയായി പി.എസ്.സി ചോദ്യങ്ങളായി വരുന്നത്. അടിസ്ഥാന വസ്തുതകള്‍ മനപ്പാഠമാക്കുന്നതോടൊപ്പം പരമാവധി വിഷയങ്ങള്‍ വായിക്കുക. പരന്ന വായനയുള്ളവര്‍ക്ക് പലപ്പോഴും റാങ്ക് മേക്കിംഗ് ചോദ്യങ്ങളെ വരുതിയിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ പഠനം, വാട്സ്ആപ്പ് പഠനം എന്നിവ ഗുണം ചെയ്യുമോ?

യാത്രകളിലും വിശ്രമവേളകളിലും മാത്രം ഉപയോഗപ്പെടുത്താവുന്നതാണ്. ഏറ്റവും ഉന്മേഷമുള്ള സമയം പഠനത്തിനായി തെരഞ്ഞെടുക്കുക. സോഷ്യല്‍ മീഡിയയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കമ്പയിന്‍ സ്റ്റഡി, ക്ലാസ്സ്റൂം പഠനം, ഡെയിലി ടെസ്റ്റ്, മാതൃകാ പരീക്ഷകള്‍ എന്നിവ പരമാവധി പ്രയോജനപ്പെടുത്തുക.

എത്ര മണിക്കൂര്‍ പഠിക്കണം ?

പുതുമുഖങ്ങള്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ പഠനത്തിനായി ചെലവിടണം (സോഷ്യല്‍ മീഡിയ ഒഴിവാക്കുക). ഒറ്റയിരിപ്പില്‍ പഠിക്കാതെ ഇടവേളകളിട്ട് പഠിക്കുക. വായിച്ചും എഴുതിയും കോഡുകളിലൂടെയും പഠിച്ച് മുന്നേറുക. ഓരോ ടോപ്പിക്കും പഠിച്ച ശേഷം രണ്ടാം ദിവസം പുനര്‍വായന, ശേഷം അടുത്ത ആഴ്ച അതേ ടോപ്പിക് പുനര്‍വായന. ഈ രീതിയില്‍ പഠനം തുടരുക.

എഴുതി പഠിക്കുന്നത് പഴഞ്ചന്‍ രീതിയല്ലേ?

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പ്രയാസമുള്ള വസ്തുതകള്‍ നിരവധി തവണ എഴുതി മനസ്സിലുറപ്പിക്കുക. (Write down a fact not one time, but many times). എഴുതി പഠിക്കുന്നതോടൊപ്പം ഡയഗ്രം, ചാര്‍ട്ടുകള്‍, മാപ് എന്നിവ തയ്യാറാക്കി പഠന മുറിയില്‍ ഒട്ടിക്കുക.

സ്റ്റഡി നോട്ട് തയ്യാറാക്കണോ?

പി.എസ്.സി ആവര്‍ത്തിച്ച ചോദ്യങ്ങള്‍, ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പ്രയാസമുള്ള ഫാക്ടുകള്‍ ഒരു നോട്ട് ബുക്കില്‍ ചിട്ടയായി എഴുതി തയ്യാറാക്കുക. പുനര്‍ വായന അനിവാര്യം.

മാതൃകാ പരീക്ഷകളും പ്രോഗ്രസ് കാര്‍ഡും

പഠിച്ച് മുന്നേറുന്നതോടൊപ്പം തന്നെ നിര്‍ബന്ധമായും മാതൃകാ പരീക്ഷകളും എഴുതി തുടങ്ങുക. ശരിയായ പരീക്ഷ എഴുതുന്ന അതേ മാനസികാവസ്ഥയില്‍ തന്നെ എഴുതുക. യഥാര്‍ത്ഥ പരീക്ഷയ്ക്ക് മുമ്പ് പരമാവധി മാതൃകാപരീക്ഷകള്‍ എഴുതുക. PRIME PSC തയ്യാറാക്കിയ പ്രോഗ്രസ് കാര്‍ഡ് സംവിധാനം ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും സ്വയം പഠന പുരോഗതി വിലയിരുത്താന്‍ സാധിക്കും. ഓരോ മാതൃകാ പരീക്ഷയിലും പിന്നോക്കം പോയ പഠന മേഖല ഏത്? ശരാശരി നിലവാരം പുലര്‍ത്തിയ മേഖല ഏത് എന്നീ കാര്യങ്ങളില്‍ പ്രൈമില്‍ പഠിക്കുന്ന ഓരോ ഉദ്യോഗാര്‍ത്ഥിക്കും വ്യക്തമായ ധാരണയുണ്ടാക്കാന്‍ സഹായിക്കുന്നതാണ് പ്രോഗ്രസ് കാര്‍ഡ് / സ്കോര്‍ഷീറ്റ് സംവിധാനം. ഓരോ മാതൃകാ ഒ.എം.ആര്‍ പരീക്ഷ കഴിയുമ്പോഴും പിന്നോക്കം പോയ മേഖലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചോ എന്ന് സ്വയം പരിശോധിക്കുക.

സെല്‍ഫ് ക്വിസ്സിംഗ്

പഠിച്ച വസ്തുതകള്‍ റിവൈസ് ചെയ്യാന്‍ സെല്‍ഫ് ക്വിസ്സിംഗ് സഹായകരമാണ്. വിശ്രമ വേളകളിലും യാത്രകളിലും സെല്‍ഫ് ക്വിസ്സിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി PRIME PSC -തയ്യാറാക്കിയ Self Quizing വെബ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുക.

ഗ്രൂപ്പ് സ്റ്റഡി /കമ്പയിന്‍ സ്റ്റഡി

സമാനമനസ്കരുടെ ചെറിയ ഗ്രൂപ്പ് രൂപീകരിച്ച് പഠനവും റിവിഷനും നടത്തുന്നത് ഗുണം ചെയ്യും. പ്രൈം പി.എസ്.സിയിലെ എല്ലാ സ്റ്റഡി സെന്ററുകളിലും ഇതിനായി സൗകര്യമൊരുക്കിയിട്ടുണ്ട്.

റിവിഷന്‍ ടെക്നിക്ക്

പി.എസ്.സി പഠനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം റിവിഷന്‍ ടെക്നിക്ക് ആണ്. ആദ്യ വായനയും പുനര്‍വായനയും മസ്തിഷ്കത്തിലെ ഷോര്‍ട്ട് ടേം മെമ്മറിയില്‍ മാത്രമാണ് സൂക്ഷിക്കുന്നത്. നമുക്ക് വേണ്ടത് ലോംഗ് ടേം മെമ്മറിയാണ്. ഫാക്ടുകള്‍ ലോംഗ് ടേം മെമ്മറിയില്‍ സൂക്ഷിക്കാന്‍ റിവിഷന്‍ ടെക്നിക്ക് സഹായിക്കും. വായിക്കുക, എഴുതുക, കേള്‍ക്കുക.